ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം കെ.എസ്. രതീഷിന് സമ്മാനിച്ചു

കോഴിക്കോട്: പാന്‍ഡെമിക്ക് ഫിക്ഷന്‍ എന്ന വിഷയത്തില്‍ ലിറ്റാര്‍ട്ട് ബുക്‌സ് സംഘടിപ്പിച്ച കഥാ മത്സരത്തില്‍ വിജയിച്ച കെ. എസ് രതീഷിന് 2021 ലിറ്റാര്‍ട്ട് കഥാപുരസ്‌കാരവും പതിനായിരം രൂപയും സമ്മാനിച്ചു.

ഷാഹിന റഫീഖ് പുരസ്‌കാരം സമര്‍പ്പിച്ച ചടങ്ങില്‍ വിമീഷ് മണിയൂര്‍ മുഖ്യാഥിതി ആയിരുന്നു. നിധിന്‍ വി. എന്‍ അധ്യക്ഷത വഹിച്ചു.

സച്ചിന്‍ എസ്. എല്‍, ബിലാല്‍ ശിബിലി, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, ജിഷ്ണു രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top