രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്ത നടിയെയും സുഹൃത്തിനെയും പോലീസ് അധിക്ഷേപിച്ചു.

images (3)തിരുവനന്തപുരം : രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്ത നടിയെയും സൂഹൃത്തിനെയും പോലീസ് അധിക്ഷേപിച്ചു. നടിയും നാടക പ്രവര്‍ത്തകയുമായ ഹിമ ശങ്കറിനെയും, സുഹൃത്ത് ശ്രീം റാം രമേശിനുമാണ് പോലീസില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്.

നാടക ക്യാംപിലേക്ക് വരികയായിരുന്ന ഇവരെ കൊല്ലം പോലീസ് തടഞ്ഞ് നിര്‍ത്തി കുറ്റവാളികളെ പോലെ ജീപ്പില്‍ കയറ്റി നേരം പുലരുന്നതുവരെ സ്റ്റേഷനില്‍ പിടിച്ചിരുത്തി അപമാനിച്ചു.

ഇതിനിടെ യുവാവിന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കുകയും ഇരുവരെയും വിടണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്ന് രാവിലെ ഒമ്പതരക്ക് എസ്‌ഐ എത്തി പെറ്റി കേസ് പോലും ചാര്‍ജ് ചെയ്യാതെ ഇരുവരെയും വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top