കൊച്ചി : കൊച്ചിയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. എഐടിയൂസി, സിഐടിയൂ, ബിഎംഎസ്, ഐഎന്‍ടിയുസി, ടിയുസിഐ, ജെടിയൂസി,എസ്ടിയൂ, എച്ച്എഎസ്, സിഎംഎംടിയൂ, എസ്ഡിടിയൂ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പ്രൈവറ്റ്ബസ് വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ സമീപജില്ലകളില്‍ നിന്നെത്തുന്ന ഹ്രസ്വദൂര- ദീര്‍ഘദൂര സര്‍വ്വീസുകളെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് അറിയിച്ചു. കൂലി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ തയ്യാറുള്ള ഉടമകളുടെ ബസുകളും നിരത്തിലറക്കും.



