വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നു; മരിച്ചവരില്‍ ഒരു മലയാളിയും

images (2)സിതാപൂര്‍ : ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ വെള്ളിയാഴ്ചയുണ്ടായ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളിയടക്കം 7 പേര്‍ മരിച്ചു.
വ്യോമസേനയുടെ സ്‌ക്വാഡല്‍ ലീഡറായിരുന്ന കോട്ടയം പാല ഉദയനാപുരം സ്വദേശി മനു (30) ആണ് അപകടത്തില്‍ മരിച്ച മലയാളി.
അഡ്വാന്‍സ്ഡ് ലൈറ്റ് വിഭാഗത്തില്‍പെട്ട ധ്രുവ് എന്ന ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച വൈകുന്നേര് അഞ്ച് മണിയോടെ ലക്‌നൗവില്‍ നിന്നും 90 മീറ്റര്‍ അകലെ സാങ്കേതിക തകരാറുമൂലം തകര്‍ന്നു വീണത്. ബറേലിയയില്‍ നിന്ന് അലഹബാദിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റര്‍ സിതാപൂരിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച ഉടനെ തന്നെ തീ പിടിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top