മാസ്‌ക് നിയന്ത്രണം ഒഴിവാക്കിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: മാസ്‌ക് ധരിക്കുന്ന് ഒഴിവാക്കാം എന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തവരുത്തിയത്.

മാസ്‌ക് ധരിക്കലും കൈകള്‍ കഴുകലും ഉള്‍പ്പെടെയുള്ളവയില്‍ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top