സംസ്ഥാനത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ ഭരണഘടന മാറ്റത്തിന് ഒരുങ്ങി ഭരണസമിതി. നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനാണ് ഫിയോക്കിന്റെ നിര്‍ണായക നീക്കം. ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ എടുത്ത് മാറ്റാനാണ് ഭരണ സമിതി ഒരുങ്ങുന്നത്. നിലവില്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഈ തസ്തികകളില്‍ ഉള്ളത്.
ദിലീപ് ആജീവനാന്ത ചെയര്‍മാനായും ആന്റണി പെരുമ്പാവൂരിനെ ആജീവനാന്ത വൈസ് ചെയര്‍മാനായുമാണ് തീരുമാനിച്ചിരുന്നത്. ഇരുവരെയും പുറത്താക്കാന്‍ ഭരണഘടന ഭേദഗതി ചെയ്തേക്കും. സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഈ മാസം 31 ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയെന്ന നിലയില്‍ ദിലീപും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് നിര്‍മിച്ച സംഘടനയാണ് ഫിയോക്. 2017 ല്‍ സംഘടന രൂപീകരണത്തിന് മുന്‍കൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആയിരുന്നു ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.




