ഹീറ്റര്‍ പൊട്ടിത്തെറിച്ച് നവവധുമരിച്ചു;സംഭവം ഉത്തര്‍പ്രദേശിലെ ബറേലിയില്‍

കുളിമുറിയില്‍ വെച്ചിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ബുലന്ദ്ശഹര്‍ സ്വദേശിയായ ദാമിനിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഭര്‍ത്താവ് ദീപക് യാദവിന്റെ വീട്ടില്‍ വെച്ച് വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് അപകടം.

കുളിക്കാന്‍ രാത്രി കുളിമുറിയില്‍ കയറിയപ്പോഴാണ് അപകടം. കുളിക്കാന്‍ കയറിയിട്ടും ഏറെ നേരം കഴിഞ്ഞിട്ടും ദാമിനി പുറത്തിറങ്ങാതയപ്പോള്‍ ഭര്‍ത്താവ് ദീപക് നിരവധി തവണ വിളിച്ചെങ്കിലും ദാമിനി പ്രതികരിച്ചില്ല. പിന്നാലെ ആശങ്കയിലായി ദീപക്കും മാതാപിതാക്കളും ചേര്‍ന്ന് കുളിമുറിയുടെ കതക് തകര്‍ത്ത് ഉള്ളിലേക്ക് കടന്നപ്പോള്‍ ബോധ രഹിതയായി തറയില്‍ കിടക്കുന്ന ദാമിനിയെകണ്ടത്. ഈ സമയം കുളിമുറിയില്‍ ഉണ്ടായിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

ബുലന്ദ്ഷഹറിലെ കാലേ കാ നഗ്ല ഗ്രാമത്തില്‍ നിന്നുള്ള സൂരജ് പാലിന്റെ മകള്‍ ദാമിനിയെ ദീപക് വിവാഹം കഴിച്ചത് നവംബര്‍ 22 ന് ആയിരുന്നു.

 

Share news
error: Content is protected !!
Scroll to Top