ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബര്‍ 03) വടക്കന്‍ കേരളത്തിനും കര്‍ണാടകക്കും മുകളിലൂടെ ന്യൂനമര്‍ദമായി അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (2024 ഡിസംബര്‍ 2) അതിതീവ്ര മഴയ്ക്കും ഡിസംബര്‍ 2, 3 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ഡിസംബര്‍ 2 -3 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



