സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. +2 ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിയ്ക്കു വേണ്ടിയുള്ള പ്രത്യേക ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്.ആര്‍.സി. ഓഫീസില്‍ ഡിസംബര്‍ 31നു മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ. തിരുവനന്തപുരം-33. ഫോണ്‍: 04712325101, 8281114464. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.



