Section

malabari-logo-mobile

താനൂരില്‍ ഇനി ന്യൂജന്‍ റേഷന്‍ കട

HIGHLIGHTS : Newgen ration shop now in Tanur

പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലില്‍ ആരംഭിച്ച കെ സ്റ്റോര്‍ മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു.

ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പടെയുള്ള ചുരുക്കം ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുവാനുതകും വിധം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കേരള സ്റ്റോര്‍ പദ്ധതി. കെ സ്റ്റോര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകള്‍ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.

sameeksha-malabarinews

തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍ ആദ്യവില്‍പ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.എ കാദര്‍, പഞ്ചായത്ത് അംഗങ്ങളായ നസ്രി തേത്തയില്‍, ചാത്തേരി സുലൈമാന്‍, ഇ. അനോജ്, ഒ സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് സപ്ലെ ഓഫീസര്‍ കെ സി മനോജ്കുമാര്‍ സ്വാഗതവും റേഷനിങ് ഇന്‍സ്പെക്ടര്‍ ഹരി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!