കിടപ്പ് രോഗികള്‍ക്ക് ആശ്രയമാകാന്‍ ‘ആശ്രയ ‘പരപ്പനങ്ങാടിയിലും

പരപ്പനങ്ങാടി : പുതിയില്‍ നഹ കുടുംബ സമിതി നാളിതുവരെ കടലുണ്ടി നഗരം കേന്ദ്രീകരിച്ചു നടത്തിവന്നിരുന്ന കുടുംബ സഹായ സേവന പദ്ധതികള്‍ പരപ്പനങ്ങാടി കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
‘ആശ്രയ ‘ എന്ന പേരില്‍ തുടങ്ങുന്ന ചാരിറ്റി കൂട്ടായ്മയുടെ പ്രവര്‍ത്തനോദ്ഘാടനം ഞായറാഴ്ച്ച മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും.

കിടപ്പിലായ രോഗികള്‍ക്കുള്‍പ്പടെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും അത്യാധുനിക സജ്ജീകരണങ്ങളും സൗജന്യമായി പുതിയില്‍ നഹ കൂടുംബ സമിതി വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.

. സ്‌ട്രെച്ചര്‍, വീല്‍ചെയര്‍,എയര്‍ ബെഡ്,സ്റ്റൂള്‍,വാക്കര്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.ആവശ്യക്കാര്‍ കോര്‍ഡിനേറ്റര്‍ സിദ്ധീഖുമായി ബന്ധപ്പെടണം.ഫോണ്‍: 9048124002.

കെ.അന്‍വര്‍ നഹ, താഷിബ് നഹ, ടി.പി. കുഞ്ഞിക്കോയ, സിദ്ധീഖ് നഹ, സി.പി സക്കരിയ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top