രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ പുതിയ ചികിത്സാ പദ്ധതി

രക്തസമ്മര്‍ദ്ദ ചികിത്സയ്ക്ക് ജില്ലയില്‍ പുതിയ ആരോഗ്യ പരിപാടി. ദേശീയ പകര്‍ച്ചേതര രോഗനിയന്ത്രണ പരിപാടിയുടെ ഇന്ത്യ ഹൈപ്പര്‍ ടെന്‍ഷന്‍ കണ്‍ട്രോള്‍ ഇനിഷ്യേറ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ചികിത്സ തേടുന്ന രോഗിയെ രജിസ്റ്റര്‍ ചെയ്ത്, സൂക്ഷ്മ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയം നടത്തി നിര്‍ദിഷ്ട ചികിത്സാവിധിപ്രകാരം കൃത്യമായ മേല്‍നോട്ടത്തില്‍ മരുന്ന്  നല്‍കും.

ചികിത്സ ആരംഭിച്ച രോഗി ഇടക്ക് വെച്ചു മരുന്നു നിര്‍ത്തിയാല്‍ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കുന്നത് ഈ പദ്ധതിയുടെ  പ്രത്യേകതയാണ്. ഇതിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ വി ഫിറോസ്ഖാന്‍ അധ്യക്ഷനായി.

സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദീന്‍ ദയാൽ, ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റുമാരായ ഡോ. യദു, സ്‌നേഹ, പി ഷാജി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഡോക്ടര്‍മാര്‍, നഴ്‌സിങ് ഓഫീസര്‍മാര്‍, ഫാര്‍മസിസ്റ്റ് സ്  തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top