എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍

HIGHLIGHTS : Excise arrests youth with MDMA

പരപ്പനങ്ങാടി : എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാര്‍പ്പടി വീട്ടില്‍ ശിവന്‍ (21) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും വേങ്ങരയില്‍ നടത്തിയ പരിശോധനയിലാണ് 4.251 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായത്.

മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 25000 രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതല്‍ പേര്‍ അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി ഷനോജ് പറഞ്ഞു.

മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിദിന്‍ എം എം,അരുണ്‍ പി, ജിഷ്‌നാദ് എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!