Section

malabari-logo-mobile

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി;ആരോഗ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍വ വീകേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശുപത്രിയില്‍ ...

തിരുവനന്തപുരം:കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍വ വീകേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ ചികിത്സക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രിപറഞ്ഞു.

രോഗിമരിച്ചു കഴിഞ്ഞ് 24 മണിക്കൂറനുള്ളില്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഓണ്‍ലൈനായി അപ്‌ഡേഷന്‍ നടത്തണം. ഈ വിരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സോഫ്റ്റ് വെയര്‍ നിര്‍മിച്ചു പരിശീലനം നല്‍കി.

sameeksha-malabarinews

കൊവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് അവരുടെ മാര്‍ഗരേഖ അനുസരിച്ച് തീരുമാനിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി;ആരോഗ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍വ വീകേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ ചികിത്സക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രിപറഞ്ഞു.

രോഗിമരിച്ചു കഴിഞ്ഞ് 24 മണിക്കൂറനുള്ളില്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഓണ്‍ലൈനായി അപ്‌ഡേഷന്‍ നടത്തണം. ഈ വിരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സോഫ്റ്റ് വെയര്‍ നിര്‍മിച്ചു പരിശീലനം നല്‍കി.

കൊവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് അവരുടെ മാര്‍ഗരേഖ അനുസരിച്ച് തീരുമാനിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!