ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ള പരപ്പനങ്ങാടിയില്‍ കാളപൂട്ട് മത്സരം

പരപ്പങ്ങാടി:കോവിഡ് രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ പോകുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പരപ്പനങ്ങാടി അറ്റത്തങ്ങാടിയില്‍ കാളപൂട്ട് മത്സരം നടത്തിയതായി ആക്ഷേപം.

പരപ്പനങ്ങാടി അറ്റത്തങ്ങാടിയില്‍ എല്ലാവര്‍ഷവും നടന്നുവരാറുള്ള സ്ഥലത്താണ് ഇത്തവണയും മത്സരം നടത്തിരിക്കുന്നത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാനും കാഴ്ച്ചക്കാരായും നിരവധി പേരാണ് ഇവിടെ എത്തിയത്.

നിലവില്‍ പരപ്പനങ്ങാടി ടിപിആറിന്റെ ‘സി’ സോണിലാണ്. 16.42 ശകമാനമാണ് ടിപിആര്‍ നിരക്ക്. ഇത് 18 ന് മുകളിലായാല്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പരപ്പനങ്ങാടി മാറേണ്ടിവരും.

കഴിഞ്ഞദിവസവും മത്സരവുമായി ബന്ധപ്പെട്ട് പരിശീലനങ്ങള്‍ നടന്നിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.

Share news
error: Content is protected !!
Scroll to Top