Section

malabari-logo-mobile

പാസ്‌പോര്‍ട്ട് അപേക്ഷ പ്രക്രിയയ്ക്ക് പുതിയ നിയമങ്ങള്‍

HIGHLIGHTS : New Rules for Passport Application Process

പാസ്‌പോര്‍ട്ട് അപേക്ഷാപ്രക്രിയയുടെ പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഓഗസ്റ്റ് 5ന് ശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് സേവനമായ ഡിജിലോക്കര്‍, പാസ്‌പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിക്കേണ്ടിവരും.

ഡിജി ലോക്കറില്‍ ഡ്രൈവിംഗ് ലൈസന്‍സ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയും.

sameeksha-malabarinews

പുതിയ നിയമപ്രകാരം പാസ്‌പോര്‍ട്ട് എടുക്കുന്ന വ്യക്തികള്‍ക്ക് ഡിജിലോക്കര്‍ വഴി രേഖകള്‍ അപ്ലോഡ് ചെയ്തതിനുശേഷം മാത്രമേ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.passportindia.gov.in ലൂടെ അപേക്ഷ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!