പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

HIGHLIGHTS : New office bearers for Parappanangadi Building Owners Association

പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സെപ്റ്റംബര്‍ അവസാനത്തില്‍ ചേര്‍ന്ന ധൈ്വവാര്‍ഷിക സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തുത്. ഇരുപത്തി അഞ്ചു അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്ന് അബ്ദുല്‍ സലാം അച്ചമ്പാട് ജനറല്‍ സെക്രട്ടറിയായും, അഡ്വക്കേറ്റ് റഹീം അച്ചമ്പാട് പ്രസിഡന്റായും, ഹാരിസ് ഇ പി ട്രെഷറര്‍ ആയുമാണ് തിരഞ്ഞെടുത്തത്.

സമ്മേളനം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ശാഹുല്‍ ഹമീദ് ഉത്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സിവില്‍ സര്‍വീസ് ജേതാവ് അബ്ദുല്‍ ഫസല്‍ പി വി, പി എച് ഡി നേടിയ ഡോക്ടര്‍ മുഹമ്മദ് ഹബീബുള്ള, ഡോക്ടര്‍ സുല്‍ഫിക്കര്‍ അലി, ജീവം യോഗ ട്രെയിനര്‍ അബ്ദുല്‍ ബഷീര്‍ പി ആര്‍ എന്നിവരെ ആദരിച്ചു.

sameeksha-malabarinews

യോഗത്തില്‍ അഡ്വക്കേറ്റ് അബ്ദുറഹീം, അബ്ദു സലാം അച്ചമ്പാട്, അബ്ദുറഹ്‌മാന്‍ സി പി, ഗോപാല കൃഷ്ണന്‍, സകരിയ സിപി, ഹാരിസ് ഇ പി, അസീസ് മാസ്റ്റര്‍, അനില്‍ കുമാര്‍, മുഹമ്മദ് അലി ഇടശേരി, അബ്ദുല്‍ അസീസ് കടവത് അഡ്വക്കേറ്റ് മുസ്തഫ, ബഷീര്‍ പി ആര്‍, മുനീര്‍ പി കെ, മുഹമ്മദ് ഇബ്രാഹിം എം വി, രാംദാസ്, ഹരിദാസ്, മുഹമ്മദാലി ചെങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!