മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പി ആര്‍ ഏജന്‍സി പറഞ്ഞ് ഉള്‍പ്പെടുത്തിയ ഭാഗമാണെന്നാണ് ദ ഹിന്ദുവിന്റെ വിശദീകരണം. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് വിശദീകരിച്ച് പി ആര്‍ പ്രതിനിധി നല്‍കിയ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയത്. ദ ഹിന്ദു പ്രതിനിധി മുപ്പത് മിനുട്ട് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തിരുന്നെന്നും ദ ഹിന്ദു വിശദീകരിച്ചു.

സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്. അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതര ആശങ്കകള്‍ പങ്കുവെച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, പത്രം വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ദ ഹിന്ദു എഡിറ്റര്‍ക്കാണ് കത്തയച്ചത്.

മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വാഗ്ദാനം ചെയ്തത് പി ആര്‍ ഏജന്‍സിയാണെന്ന് ഹിന്ദു ദിനപത്രത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അഭിമുഖം നടക്കുന്ന സമയം മുഖ്യമന്ത്രിക്കൊപ്പം പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞതല്ല. സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് പി ആര്‍ ഏജന്‍സിയാണെന്ന് ദ ഹിന്ദു വ്യക്തമാക്കുന്നു. വിവിരങ്ങള്‍ വിശദീകരിച്ച് ദ ഹിന്ദു എഡിറ്റര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top