HIGHLIGHTS : Calicut University News; All India Tal Sainik Camp Punya S. Silver medal for Raj
അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പ് പുണ്യ എസ്. രാജിന് വെള്ളി മെഡല്‍
ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ഥിനിക്ക് വെള്ളി മെഡല്‍. ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി പുണ്യ എസ്. രാജാണ് എന്‍.സി.സി. സീനിയര്‍ വിഭാഗത്തില്‍ ആരോഗ്യവും ശുചിത്വവും എന്ന ഇനത്തില്‍ മത്സരിച്ച് വെള്ളി നേടയത്. കേരള ആന്റ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച പുണ്യ കോഴിക്കോട് സ്വദേശിയായ വിമുക്തഭടന്‍ കെ.എന്‍. പ്രേമരാജന്റെയും സിന്ധുവിന്റെയും മകളാണ്.
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സെപ്റ്റംബർ 30-ന് വിരമിച്ച ബൈൻഡർ ഗ്രേഡ് II വി. ബേബിക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ കെ. പി. പ്രമോദ് കുമാർ , പി. നിഷ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു.
ഇ.എം.എസ്. ചെയറിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ‘21-ാം നൂറ്റാ ണ്ടിലെ ഇന്ത്യൻ ചരിത്ര രചന – പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. 15-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രൊഫ. ബദ്രി നാരായൺ, ഡോ. അർച്ചന സിങ് (ഗോവിന്ദ് വല്ലഭ പന്ത് സർവകലാശാല അലഹബാദ്), പ്രൊഫ. ഭാഗ്യ ഭുഗ്യ (ഹൈദ്രാബാദ് സർവകലാശാല), പ്രൊഫ. സയ്യിദ് അലി നദീം രാസവി (അലിഗഡ് മുസ്ലിം സർവകലാശാല), ഡോ. വി. സെൽവകുമാർ (തമിഴ്നാട് സർവകലാശാല), ഡോ. കെ.എൻ. ഗണേഷ് (ചെയർപേഴ്സൺ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 7907077970, 8129317440.
സ്കൂൾ വിദ്യാർഥികൾക്ക് ദ്വിദിന സ്പേസ് ക്യാമ്പ്
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പും എം.എസ്.സ്വാമിനാഥൻ ചെയറും യു.എൽ.സി.സിയുടെ യു.എൽ. സ്പേസ് ക്ലബ്ബും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സ്പേസ്ക്യാമ്പ് ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടക്കും. അഞ്ചിന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ. – ബാംഗ്ലൂർ, വി.എസ്.എസ്.സി. – തിരുവനന്തപുരം, ഐ.ഐ.എസ്.ടി. – തിരുവനന്തപുരം, എൻ.ഐ.ടി. – കാലിക്കറ്റ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ, സർവകലാശാലാ പഠനവകു പ്പുകളിലെ അധ്യാപകർ തുടങ്ങിയവർ വിവിധ സെഷനുകളിലായി ക്ലാസുകൾ നയിക്കും.
ഉറുദു അസി. പ്രൊഫസർ നിയമനം
മലപ്പുറം മഞ്ചേരിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഉറുദു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, 55 ശതമാനം മാർക്കിൽ കുറയാത്ത എം.എഡ്., നെറ്റ് / പി.എച്ച്.ഡി.. 64 വയസ് കവിയരുത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
അറബിക് അസി. പ്രൊഫ. അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിലെ അറബിക് അസി. പ്രൊഫ. തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 26.06.2024 – ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ എട്ടിന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
സമ്പർക്ക ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലെ (CBCSS) 2022 പ്രവേശനം ബി.എ. ഫിലോസഫി വിദ്യാർഥികളുടെ മാറ്റിവച്ച അഞ്ചാം സെമസ്റ്റർ സമ്പർക്ക ക്ലാസുകൾ ഒക്ടോബർ ഒൻപതിന് വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
സ്പെഷ്യൽ പരീക്ഷ
തൃശ്ശൂർ മാള കാർമ്മൽ കോളേജിലെ നാലാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി വിദ്യാർഥികൾക്കുള്ള PSY1IC05 / PSY2IC05 – Psychological Processes പേപ്പർ ഏപ്രിൽ 2022 ( 2020 പ്രവേശനം ), ഏപ്രിൽ 2023 ( 2021 പ്രവേശനം ) റഗുലർ പ്രത്യേക പരീക്ഷ ഒക്ടോബർ 15-ന് ഉച്ചക്ക് 1.30 മണിക്ക് നടക്കും.
പരീക്ഷ മാറ്റി
ലോ കോളേജുകളിൽ ഒക്ടോബർ നാല് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുനഃ പരീക്ഷകൾ ഒക്ടോബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ. മൾട്ടിമീഡിയ ( CUCBCSS – UG 2017 & 2018 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2022, ആറാം സെമസ്റ്റർ ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപയർമെൻ്റ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു