HIGHLIGHTS : Parappanangadi Municipal School sports fair has started
പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പല്‍ സ്‌കൂള്‍ കായിക മേള തുടക്കം കുറിച്ചു. മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ താഹിര്‍, കൗണ്‍സിലര്‍മാരായ ഫൗസിയാബി കോടാലി, ജയദേവന്‍, ബി ആര്‍ സി ട്രൈനര്‍ കൃഷ്ണന്‍ മാഷ്, മനോജ് മാഷ്, ബോബന്‍ മാഷ്, മുജാഹിദ് മാഷ് ,അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.