Section

malabari-logo-mobile

മമ്പുറം പാലം നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : തിരൂരങ്ങാടി : ചരിത്രമുറങ്ങുന്ന ആത്മീയ തീര്‍ത്ഥാടനകേന്ദ്രമായ മമ്പുറത്തേക്ക് പുതതായി നിര്‍മിച്ച പാലം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍...

തിരൂരങ്ങാടി : ചരിത്രമുറങ്ങുന്ന ആത്മീയ തീര്‍ത്ഥാടനകേന്ദ്രമായ മമ്പുറത്തേക്ക് പുതതായി നിര്‍മിച്ച പാലം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. നാടിന്റെ ഉത്സവമായി മാറിയ ഉദ്ഘാടനചടങ്ങിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തിങ്കളാഴച രാവിലെ 10മണിക്കാണ് ചടങ്ങുകള്‍ നടന്നത്.

മമ്പുറം പള്ളി നില്‍ക്കുന്ന മമ്പുറത്ത് നിന്നും പരപ്പനങ്ങാടി റോഡിനെ ബന്ധിപ്പിച്ച് കടലുണ്ടി പുഴയ്ക്ക് കുറുകേ നിര്‍മിച്ച പാലത്തിന് 250 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് ഉള്ളത്. ചെമ്മാട് ദാറുല്‍ഹുദ സൗജന്യമായി വിട്ട് നല്‍കിയ 23 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാലം യാഥാര്‍ഥ്യമാക്കിയത്. ഇതോടെ മമ്പുറം മഖാമിലേക്ക് തീര്‍ഥാടകരുടെ പ്രവേശനം എളുപ്പമാകും. ഏറനാട് എഞ്ചിനീയറിങ് എന്റര്‍പ്രൈസസാണ് പാലം നിര്‍മ്മിച്ചത്.
നേരത്തെ ചെറിയവാഹനങ്ങള്‍ കടന്നുപോകുന്ന ഒരു പാലമാണ് ഉണ്ടായിരുന്നത്
പി കെ അബ്ദുറബ്ബ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ ടി ജലീല്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇ. ടി മുഹമ്മദ് ബഷീര്‍ എം പി, കെ എന്‍ എ ഖാദര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!