വിത്തിലേക്ക് മടങ്ങുന്ന വന്‍മരങ്ങള്‍…

ഓര്‍മ്മകളുടെ ഈ പുസ്തകം വായിക്കുക
കാലം നിങ്ങളെ
ഓര്‍മ്മകളുടെ കൈപിടിച്ച് 
പിറകോട്ട് നടത്തും.
അവിടെ
നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കാണാം
ബാല്യം…
കൌമാരം…
കളിമുറ്റങ്ങള്‍… പ്രണയങ്ങള്‍…
ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത്
പുസ്തകം മടക്കിവെക്കുമ്പോള്‍, ഒന്നും തീരാതെ,
ആ സ്നേഹകാലത്തിന്‍റെ
ശിഷ്ഠ സ്മൃതിയില്‍ ഊറുന്നൊരു
ചിരിവിരിയും
പിന്നെ നഷ്ടകാലത്തെയോര്‍ത്ത്
ഒരു മധുരനൊമ്പരവും.
ഹൃദയമപ്പോള്‍, നമ്മളറിയാതെ
ഈറനണിയും.
വായിച്ചാലും ഇല്ലെങ്കിലും
ഇത് നിങ്ങളുടെ കൂടി ജീവിതത്തില്‍ നിന്നാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews
ഈ ഓര്‍മ്മകള്‍ക്ക്
കൈതപ്പൂവിന്‍റെ മണവും
മയില്‍പ്പീലിയുടെ നിറവും
ഇളനീരിന്‍റെ മധുരവും
നിലാവിന്‍റെ കുളിരുമുണ്ട്
ഓര്‍മ്മകളുടെ കുളിര്‍മഴ നനയാന്‍
ഒരു ക്ഷണപത്രമാണ്
ഈ പുസ്തകം
രചന സുല്‍ഫി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •