HIGHLIGHTS : അങ്കമാലി ഡയറീസ്, ഈമായൗവ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്യുന്ന
അങ്കമാലി ഡയറീസ്, ഈമായൗവ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജല്ലിക്കെട്ടിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നു. പോസ്റ്റര്‍ ലിജോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അങ്കമാലി ഡയറീസിലെ നായകനായ ആന്റണീ വര്‍ഗ്ഗീസ് ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
