താനൂര്‍: ഡോക്ടര്‍ പ്രതിഭയുടെ നിയമപോരാട്ടങ്ങള്‍ ഒടുവില്‍ ഫലം കണ്ടു.
റിമാന്‍ഡ് പ്രതികളുടെ ആരോഗ്യപരിശോധനകള്‍ നടത്താന്‍ പുതിയ മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചു.
2018ലാണ് വൈദ്യപരിശോധനയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശം വേണമെന്നാവശ്യപ്പെട്ട് ഡോ. പ്രതിഭ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.


കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രതികളെ പോലീസ് കൂട്ടമായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെതിരെ പ്രതിഭ പ്രതികരിച്ചതു മുതലാണ് നിയമ പോരാട്ടങ്ങള്‍ക്ക് തുടക്കമായത്.
അറസ്റ്റു രേഖപ്പെടുത്തുന്ന പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് മനുഷ്യാവകാശ കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക ഫോമില്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണം.
അവശ്യമായ പരിശോധനകള്‍ക്ക് അവസരം നല്‍കാതെ റിമാന്‍ഡ് നടപടികള്‍ക്കുമുമ്പ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ആശുപത്രികളോട് ആവശ്യപ്പെടുന്ന നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. പ്രതിഭ സര്‍ക്കാരിനെ സമീപിച്ചത്.
അനുകൂല നടപടികളില്ലാത്തിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. പ്രതിഭ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
സംസ്ഥാന അറ്റോര്‍ണി വിഷയത്തില്‍ ഇടപെട്ട് ഉത്തരവ് പുറത്തിറക്കി.
മലപ്പുറം ജില്ലയിലെ താനൂര്‍ മഠത്തില്‍ റോഡിലാണ് ഡോ. പ്രതിഭയുടെ വീട്.
1
1