Section

malabari-logo-mobile

ആരോഗ്യ മേഖലയ്ക്ക് 50,000 കോടി; പുതിയ കോവിഡ് പാക്കേജുമായി കേന്ദ്രം

HIGHLIGHTS : 50,000 crore for health sector; Center with new Covid package

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കോവിഡ് പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതില്‍ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകള്‍ക്ക് 60,000 കോടിയും ലഭ്യമാകും. കോാവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് പദ്ധതിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

എട്ട് പദ്ധതികളാണ് കോവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇവയില്‍ നാല് പദ്ധതികള്‍ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകള്‍ക്ക് 8.25 ശതമനവുമാണ് പലിശ നിരക്ക് ഈടാക്കുക. വായ്പാ ഗ്യാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!