Section

malabari-logo-mobile

കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

HIGHLIGHTS : Nelliyod Vasudevan Namboodiri Passes Away

തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (82) അന്തരിച്ചു. ഒരു മാസമായി അര്‍ബുദബാധിതനായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അന്ത്യം. പൂജപ്പുര ചാടിയറ നെല്ലിയോട് മനയിലായിരുന്നു താമസം.

കഥകളില്‍ വേഷങ്ങളുടെ അവതരണത്തില്‍ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനന്‍, ബാലി, നരസിംഹം, കാട്ടാളന്‍, നക്രതുണ്ഡി, ഹനുമാന്‍ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കില്‍ നാരദന്‍, കുചേലന്‍, സന്താനഗോപാലത്തിലെ ബ്രഹ്മണന്‍ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു.

sameeksha-malabarinews

എറണാംകുളം ചേരനല്ലൂര്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിര, പാര്‍വതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. മൃതദേഹം പുലര്‍ച്ചെ നിലമ്പബര്‍ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകീട്ട് സംസ്‌കാരം.
ഭാര്യ: ശ്രീദേവി അന്തര്‍ജനം.
മക്കള്‍: കഥകളി കലാക്കാരന്മാരായ മായ ( അധ്യാപിക, ഇരിങ്ങാലകുട), വിഷ്ണു.
മരുമക്കള്‍: ദിവാകരന്‍ ( മുണ്ടൂര്‍ പേരമംഗലം, അധ്യാപകന്‍), ശ്രീദേവി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!