താനൂര്‍: താനൂരില്‍ വീണ്ടും വാഹനാപകടം. ലോാറികള്‍ തമ്മില്‍ കൂട്ടിയടിച്ചു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല.
എറണാംകുളത്ത് നിന്ന് നാദാപുരത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോാറിയും വയനാട്ടില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വയനാട്ടില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന ലോറി ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയില്‍ വന്നിടിക്കുകയായിരുന്നു.
രാത്രി ഒന്നരയ്കാകയിരുന്നു അപകടം. അപകടത്തില്‍ ഗ്യാസ് സിലിണ്ടറുമായി പോയിരുന്ന ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




