താനൂര്‍ പുത്തന്‍തെരുവില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്

താനൂര്‍: തിരൂര്‍- താനൂര്‍ റോഡിലെ പുത്തന്‍തെരുവില്‍ മീനുമായി വരികയായിരുന്ന ലോറിയും, നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26) മരിച്ചത്.

അപകടത്തില്‍ പരിക്കുപറ്റിയ രണ്ടു ലോറിയിലെ നാലുപേരേയും പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു. മറ്റു മൂന്നു പേരേയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കളമശേരിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top