നെടുങ്കണ്ടം കസ്റ്റഡിമരണം;ആറ്‌ പോലീസുകാരെ പിരിച്ചുവിടും

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ്‌ പോലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. .ആറ്‌ പോലീസുകാരെ പ്രോസിക്യൂട്ട്‌ ചെയ്യാനും മറ്റ്‌ അഞ്ച്‌ പോലീസ്‌ ഉദ്യോഗസ്ഥരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്‌. കുറ്റക്കാരെന്ന്‌ കണ്ടെത്തിയ മൂന്ന്‌ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

രാജ്‌കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ നടപടി. പോലീസുകാരെ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിടാന്‍ ഡിജിപിക്ക്‌ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ നിയിമസഭയില്‍ അറിയിച്ചു.

രാജ്‌കുമാറിനെയും അദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത്‌ ക്രൂരമായി പീഡിപ്പിച്ചെന്നാണ്‌ സിബിഐ കുറ്റപത്രം. കേസില്‍ ഒന്‍പത്‌ പോലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ സിബിഐ പ്രതിചേര്‍ത്തത്‌. എസ്‌ഐ കെ എ സാബുവാണ്‌ ഒന്നാം പ്രതി. സാമ്പത്തിക തട്ടിപ്പ്‌കേസിലാണ്‌ 2019 ജൂണ്‍ 12 നാണ്‌ നെടുങ്കണ്ടം സ്വദേശി രാജ്‌കുമാറിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുക്കുന്നത്‌. തുടര്‍ന്ന്‌ ജൂണ്‍ 15 ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി. തുടര്‍ന്ന്‌ റിമാന്‍ഡിലായ രാജ്‌കുമാര്‍ ജൂണ്‍ 21 ന്‌ മരണപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top