ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിനക്ക് വെങ്കലം

ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ബോക്‌സിങ്ങില്‍ മെഡല്‍നേട്ടവുമായി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. വെങ്കലമാണ് ലവ്‌ലിന സ്വന്തമാക്കിയത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വിക്ക് കീഴടങ്ങിയാണ് ലവ്‌ലിന വെങ്കലമെഡല്‍ നേടിയത്. സ്‌കോര്‍ 5-0

ഇതോടെ ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ലഭിക്കുന്ന മൂന്നാമത്തെ മെഡലാണിത്. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു വെള്ളിയും ബാഡ്മിന്റണില്‍ പി വി സിന്ധു വെങ്കലും നേരത്തെ നേടിയത്.

ബോകിസിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാം ഒളിംപിക് മെഡലാണ് ഇത്. 2008 ല്‍ വിജേന്ദര്‍ സിങ്ങിനും, 2012 ല്‍ മേരി കോമിനും ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ താരം എന്ന ബഹുമതിയും ലവ്‌ലിനക്ക് സ്വന്തം.

ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്.

 

Share news
error: Content is protected !!
Scroll to Top