Section

malabari-logo-mobile

മധ്യപ്രദേശില്‍ അടച്ചുപൂട്ടിയ തുണി മില്ലിനുമുന്നില്‍ പ്രതിഷേധ സമരം; മേധാ പട്കറെയും 350 തൊഴിലാളികളെയും അറസ്റ്റ് ചെയ്തു

HIGHLIGHTS : Medha Patkar and 350 Workers Arrested For Protest At Madhya Pradesh Cloth Mill

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ സന്നാത്തിയില്‍ അടച്ച സ്വകാര്യ തുണിമില്ലിന് മുന്നില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 ലധികം തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് മേധാപട്കറെ അറസ്റ്റ് ചെയ്തത്.

ഈ സ്ഥാപനം ഒരു പുതിയ ഗ്രൂപ്പിന് വിറ്റു, എന്നാല്‍ അടച്ചുപൂട്ടുന്നതിനുമുമ്പ് അവിടെ ജോലി ചെയ്യുന്നവരെ തൊഴിലാളികളെ ഇവിടെ തന്നെ നിയമിക്കാനുള്ള അഭ്യര്‍ത്ഥന ഇവര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞു.
തൊഴിലാളികള്‍ക്ക് അവരുടെ ജോലി തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി അവരാരും വിആര്‍എസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ പ്രതിഷേധം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തുകയാണെന്നും, സ്ഥലം വിട്ടുനല്‍കാന്‍ കാസറവാദ് തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കിയതിന് 48 മണിക്കൂര്‍ കഴിഞ്ഞ് നടപടിയെടുത്തതാണെന്നും ഖാര്‍ഗോണ്‍ പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മേധാ പട്കറിന്റെ നേതൃത്വത്തില്‍ സമരം തുടര്‍ന്ന സാഹചര്യത്തിലാണ് 350 ലധികം തൊഴിലാളികളെയും അറ്സ്റ്റ് ചെയ്തത്. മേധാപട്കള്‍ ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ് വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും മറ്റുള്ളവരെ ഐ ടി ഐ കാസ്രവാഡിലും ഗോള്‍ഡ് ഹോസ്റ്റലിലും താമസിപ്പിച്ചിതായും ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിട്ടയക്കുമെന്നും എസ് പി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!