Section

malabari-logo-mobile

ശബരിമല, ലൗജിഹാദ് എന്നിവയില്‍ നിയമനിര്‍മ്മാണം;എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി

HIGHLIGHTS : തിരുവനന്തപുരം: എന്‍ഡിഎ കേരളത്തിലെ പ്രകടന പത്രിക പുറത്തിറക്കി.കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ്തിരുവനന്തപുരത്ത് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ശബ...

തിരുവനന്തപുരം: എന്‍ഡിഎ കേരളത്തിലെ പ്രകടന പത്രിക പുറത്തിറക്കി.കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ്തിരുവനന്തപുരത്ത് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

ശബരിമല, ലൗജിഹാദ് എന്നിവയില്‍ നിയമനിര്‍മാണം നടത്തുമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റി വിശ്വാസികള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

sameeksha-malabarinews

ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കും. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതിഎന്നിവ ഉറപ്പാക്കും. മുഴുവന്‍ തൊഴില്‍ മേഖലയും മിനിമം വേതനം.സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കും.കേരളം ഭീകരവാദ വിമുക്തമാക്കും. പട്ടിണിരഹിത കേരളം പ്രാവര്‍ത്തികമാക്കും.ബിപിഎല്‍ വിഭാഗത്തിലുള്ള കിടപ്പു രോഗികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം നല്‍കും.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കും. പണിയെടുക്കുന്നവര്‍ക്ക് മെച്ചുപ്പെട്ട വേതനം നല്‍കുമെന്നും എന്‍ഡിഎ പ്രകടന പത്രികയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!