തീ ഉപയോഗിച്ച് മുടിമുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ചു; 12 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ‘പ്രസര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍(12)ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങള്‍ കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനാരായണന്‍.

Share news
error: Content is protected !!
Scroll to Top