ഇഡിക്ക് എതിരായ അന്വേഷണത്തിന് സ്‌റ്റേ ഇല്ല;ചൊവ്വാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. എന്നാല്‍ കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതി സ്വപ്‌ന സുരേഷിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതെതുടര്‍ന്ന് ഇ ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ അടിയന്തരമായി സ്റ്റേ നല്‍കാന്‍ സാധിക്കില്ലെന്നും കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനായി തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി.

Share news
error: Content is protected !!
Scroll to Top