നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് 15 ന് തുടക്കം

പരപ്പനങ്ങാടി: നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം 15 നു ആരംഭിക്കും . 10 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കലാ പരിപാടികളും അരങ്ങേറും.

നവരാത്രി ദിവസങ്ങളില്‍ സരസ്വതി മണ്ഡപത്തില്‍ ട്രസ്റ്റിന്റെ അനുവാദത്തോടെ ശാസ്ത്രീയ ക്ഷേത്രകല ഉപാസനയും നടത്താവുന്നതാണെന്നു ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു .ക്ഷേത്ര വഴിപാടുകള്‍ മുന്‍കൂട്ടി ശീട്ടാക്കുന്നതിനും വിദ്യാരംഭം ബുക്ക് ചെയ്യാനും 0494 2412158 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഉത്സവം 24 നു ചൊവ്വാഴ്ച സമാപിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top