പ്രവാചകനെക്കുറിച്ചുള്ള അക്കാദമിക ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നു- ഡോ. എം.കെ. ജയരാജ്
മനുഷ്യ ചരിത്രത്തെ ഏറെ സ്വാധീനിക്കുകയും വന്‍ സാമൂഹിക മാറ്റം സാധ്യമാക്കുകയും ചെയ്ത പ്രവാചകന്‍ മുമ്മമ്മദിനെക്കുറിച്ചുള്ള അക്കാദമിക ചര്‍ച്ചകളുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. സഹജീവനത്തിന്റെയും ബഹുസ്വരതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മേഖലയില്‍ പ്രവാചകന്റെ സേവനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി പഠനവിഭാഗം സുവര്‍ണജൂബിലിയോടനുബന്ധിച്ച് കൊണ്ടോട്ടി ബുഖാരി ഇസ്ലാമിക് ദഅവ കോളേജുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് സാമ്രാജ്യത്വ കള്ളപ്രചരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. പി.ജെ. വിന്‍സന്റ് അഭിപ്രായപ്പെട്ടു. അറബി വിഭാഗം തലവനും ഭാഷാ ഡീനുമായ ഡോ. എ.ബി. മൊയ്തീന്‍ അധ്യക്ഷനായി. ഡോ. വി. നകുലന്‍, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. സൈനുദ്ധീന്‍, ഡോ. അലി നൗഫല്‍, ഡോ. ജി.പി. മുനീര്‍, അബ്ദുറഹ്‌മാന്‍ ബുഖാരി, മുഹമ്മദ് ബുഖാരി എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ 13-ന് സമാപിക്കും.
ഫീല്‍ഡ് അസിസ്റ്റന്റ് കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി 03.09.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ പരിശോധനക്കായി 21-നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.
പ്രഭാഷണം
ഈ വര്‍ഷത്തെ ഭൗതിശാസ്ത്ര നോബല്‍ സമ്മാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാലിക്കാറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫോട്ടോണിക്‌സ് പ്രഭാഷണം സംഘടിപ്പിക്കുന്നു. 13-ന് ഉച്ചക്ക് 2 മണിക്ക് ആര്യഭട്ട ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കുസാറ്റിലെ ഭൗതികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റിജു സി. ഐസക് പ്രഭാഷണം നടത്തും.
പരീക്ഷ
ഒക്‌ടോബര്‍ 9-ന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. -എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും 16-ന് തുടങ്ങും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2019, ജൂലൈ 2019 സപ്ലമെന്ററി പരീക്ഷകള്‍ 17-ന് തുടങ്ങും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 2 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ്, മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, ബയോകെമിസ്ട്രി നവംബര്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.



