ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഷമീമുദ്ദീനെ ആദരിച്ചു

പരപ്പനങ്ങാടി: ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പരപ്പനങ്ങാടി സ്വദേശി ഷമീമുദ്ദീനെ(ഷമീം പരപ്പനങ്ങാടി) പരപ്പനങ്ങാടി റിക്രിയേഷന്‍ ക്ലബ്ബ് ആദരിച്ചു.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.അബ്ദുള്‍ ഹമീദ് നഹ ഉപഹാരം നല്‍കി. ഡോ.കെ.അബ്ദുള്‍ മുനീര്‍ പൊന്നാട അണിയിച്ചു. മലബാര്‍ ബാവ,യു.വി.രാജഗോപാലന്‍, നഹീംകോണിയത്ത്, ടി.പി. കുഞ്ഞിക്കോയ, വി.ജമാല്‍ അബ്ദുള്‍ നാസര്‍, കെ.അബ്ദുള്‍ റഷീദ്, എ.കുട്ടിക്കമ്മു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

നിലവില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ടീം അംഗമായ ഷമീം സര്‍വ്വീസസ് ടീം, ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ടീം എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ ഏഷ്യന്‍ വോളി ചാമ്പ്യന്‍ഷിപ്പ് (ഇറാന്‍ 2023) ഇന്ത്യന്‍ പ്രൈം വോളി ലീഗ് (2022-2023) എന്നിവയില്‍ ജേഴ്‌സി അണിഞ്ഞ വോളിബോള്‍ താരംകൂടിയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top