നവവരന്‍ പനി ബാധിച്ച് മരിച്ചു

തിരൂര്‍: വിവാഹം കഴിഞ്ഞ് 19-ാം നാള്‍ നവവരന്‍ പനി ബാധിച്ച് മരിച്ചു. വെട്ടം ചീര്‍പ്പ് അമ്പാട്ട് പനിച്ചിയില്‍ നി ധീഷ് (29) ആണ് മരിച്ചത്. എട്ടിനായിരുന്നു നിധീഷി ന്റെ വിവാഹം. വിവാഹ സമയത്ത് പനിയുണ്ടായി രുന്നെങ്കിലും തിരക്കുകള്‍ കാരണം കാര്യമാക്കിയില്ല. പനി മൂര്‍ഛിച്ചതിനെ തുട ര്‍ന്ന് ഒമ്പതിന് തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പി ച്ചു. ആറു വര്‍ഷം മുമ്പ് ഗോവണിയില്‍നിന്ന് വീണ് നിധിഷിന് നെറ്റിയില്‍ പരികേറ്റിരുന്നു.

ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്‍ദേ ശിച്ചിരുന്നുവെങ്കിലും മരു ന്നുകളുടെ സഹായത്തോ ടെ സുഖപ്പെട്ടു. എന്നാല്‍ പനി മൂര്‍ചിച്ചതിനെ തുടര്‍ ന്ന് പഴയ മുറിവില്‍ ഇന്‍ ഫെക്ഷനുണ്ടായി പ്രതി രോധശേഷി നഷ്ടപ്പെട്ടു. പനി നിയന്ത്രണാതീതമാ യി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ അച്ഛന്‍ ബാലന്‍ അമ്മ പു മല്ലികി ഭാര്യ രഞ്ജിത സഹോദരങ്ങള്‍ നിത്തു. നിഷി.

Share news
error: Content is protected !!
Scroll to Top