ഒറ്റപ്പാലം: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 93 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ അറസ്റ്റില്‍. മലപ്പുറം തവനൂര്‍ മനയില്‍ സ്വദേശി ആര്യശ്രീയെ (47) യാണ് അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.
അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 25,000 രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് പണം വാങ്ങിയത്. 93 പവന്‍ നല്‍കിയാല്‍ ഒരുവര്‍ഷം മൂന്ന് ലക്ഷം രൂപ നല്‍കാമെന്നും സ്വര്‍ണം മടക്കി നല്‍കാമെന്നും ഉറപ്പ് നല്‍കിയാണ് പഴയന്നൂര്‍ സ്വദേശിനിയെ കബളിപ്പിച്ചത്.
നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെയാണ് ഇരുവരും ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം സുജിത് ആര്യശ്രീയെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വളാഞ്ചേരി സ്റ്റേഷനിലെ എഎസ്‌ഐയായ ആര്യശ്രീയെ സസ്പെന്‍ഡ് ചെയ്തായും പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




