നവജീവന്‍ വനിതാ വേദി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ ചിറക്@26 സംഘടിപ്പിച്ചു

പരപ്പനങ്ങാടി:നവജീവന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ ചിറക്@26 സംഘടിപ്പിച്ചു. പരിപാടി വായനശാല പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.

വായനശാല വനിതാവേദി പ്രസിഡണ്ട് സിമി നടുവത്ത് അധ്യക്ഷയായ ചടങ്ങില്‍ സെക്രട്ടറി ശീതള സ്വാഗതവും പറഞ്ഞു.

തുടര്‍ന്ന് വനിതാ വേദി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. വനിതാ വേദി വൈസ് പ്രസിഡണ്ട് ഷര്‍ബിന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ ജോയിന്‍ സെക്രട്ടറി സുനിത പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top