കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം  

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം  

ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സ്വയത്തിൽ (www.swayam.gov.in) 2026 ജനുവരി – ജൂൺ‍ സെമസ്റ്റർ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) പ്രവേശനം ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദ ബിരുദാനന്തരതലത്തിലുള്ള 19 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേക്കും പ്രവേശനം നേടാം. മലയാള ഭാഷയിൽ ആദ്യമായി 5 കോഴ്സുകൾ ഇത്തവണ സ്വയത്തിൽ ലഭ്യമാണ്. കോഴ്സ് കാലാവധി മൂന്ന് മാസം. പ്രവേശനം സൗജന്യമാണ്. പ്രായപരിധിയില്ല. കെമിസ്ട്രി ഓഫ് നാനോ മെറ്റീരിയൽസ് എന്ന കോഴ്സ് പി.ജി. തലത്തിലും മറ്റുള്ളവ യു.ജി. തലത്തിലുമാണ്. കോഴ്‌സുകളുടെ പേര്, വിഷയം എന്നിവ ക്രമത്തിൽ : 1. തീമാറ്റിക് കാർട്ടോഗ്രഫി – ജിയോഗ്രഫി, 2. ഗ്രീൻ കെമിസ്ട്രി (മലയാളം) – കെമിസ്ട്രി, 3. ടൂറിസം കൺസപ്റ്റ്സ് (മലയാളം) – ടൂറിസം, 4. ടൂറിസം ആന്റ് കൾച്ചറൽ ഹെറിറ്റേജ് ഓഫ് കേരളം (മലയാളം) – ടൂറിസം, 5. ഹിസ്റ്ററി ഓഫ് കേരളം അപ്റ്റു 12 സി.ഇ. (മലയാളം) – ഹിസ്റ്ററി, 6. ഇൻട്രൊഡക്റ്ററി ജിയോഇൻഫോർമാറ്റിക്സ് (മലയാളം) – ജിയോളജി, 7. സ്കൂൾ ഓർഗനൈസേഷൻ : അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് – വിദ്യാഭ്യാസം, 8. ഫണ്ടമെന്റൽസ് ഓഫ് ബയോഇൻഫോർമാറ്റിക്‌സ് – ബയോഇൻഫോർമാറ്റിക്‌സ്, 9. അനിമൽ ബയോടെക്നോളജി – സുവോളജി, 10. കെമിസ്ട്രി ഓഫ് നാനോ മെറ്റീരിയൽസ് – കെമിസ്ട്രി, 11. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് – ഇംഗ്ലീഷ്, 12. ഡിഫറൻഷ്യൽ ഇക്വേഷൻസ് – ഗണിതം, 13. പെർസ്പെക്റ്റീവ് ഓൺ എഡ്യൂക്കേഷൻ – വിദ്യാഭ്യാസം, 14. അപ്ലൈഡ് ആന്റ് ഇക്കണോമിക് സുവോളജി – സുവോളജി, 15. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ 1857 മുതൽ 1947 വരെ – ഇക്കണോമിക്സ്, 16. ലിറ്റററി ക്രിട്ടിസിസം – ഇംഗ്ലീഷ്, 17. ആർട്ട് ഓഫ് സി പ്രോഗ്രാമിംഗ് – കംമ്പ്യൂട്ടർ സയൻസ്, 18. സൈക്കോളജി ഓഫ് ഡെവലപ്മെന്റ് ആന്റ് ലേണിങ് – വിദ്യാഭ്യാസം, 19. ഫൗണ്ടേഷന്സ് ഓഫ് മാത്തമറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് – സ്റ്റാറ്റിസ്റ്റിക്സ്. കൂടുതൽ വിവരങ്ങൾക്ക് https://emmrccalicut.org/ . ഫോൺ : 9495108193.

 

സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ് , എനി ടൈം രജിസ്‌ട്രേഷൻ – ഒരൊഴിവ്) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. – ജെ.ആർ.എഫ്., ഇൻസ്പിയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ‘ലേസിങ് പ്രഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ സംശ്ലേഷണം’ എന്ന വിഷയത്തിൽ ഡോ. കെ.പി. സുഹൈലിന്റെ കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി 13-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.

 

വൈവ

എട്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2025 റഗുലർ പ്രൊജക്ട് റിപ്പോർട്ട് സമർപ്പണവും വൈവയും ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : 1. കെ.എം.സി.ടി. ലോ കോളേജ് – കുറ്റിപ്പുറം, 2. നെഹ്‌റു അക്കാഡമി ഓഫ് ലോ – ലക്കിടി പാലക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

 

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.

 

പരീക്ഷ

സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.ബി.എ. (CCSS PG – 2021, 2022 2023 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം. എസ് സി. ബയോളജി, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എസ്.ഡബ്ല്യൂ., ( 2024 പ്രവേശനം ) എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജ്‌മെന്റ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ എം.പി.എഡ്. (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top