മലപ്പുറം:മൊറയൂര്‍ പോത്ത് വെട്ടിപ്പാറയില്‍ ബഷീര്‍ കൊട്ടുകരയുടെ പുരയിടത്തിലെ കിണറിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്ലാവ് മുറിക്കുന്നതിനിടെ ഒഴുകൂര്‍ വാറച്ചാല്‍ വീട്ടില്‍ അബ്ദുനാസര്‍ എന്ന മുജീബ് ആണ് അപകടത്തില്‍ പെട്ടത്. മരം മുറിച്ച് തള്ളുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. മുപ്പത്തഞ്ച് അടി ആഴവും വെള്ളമില്ലാത്തതും അടിഭാഗം പാറയുള്ളതുമായ കിണറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മരം മുറി യന്ത്രം സഹിതമാണ് കിണറിലേക്ക് വീണത്.വീഴ്ച്ചയില്‍ ഒരു കാലിന് ഗുരുതരമായി പരിക്ക് പറ്റി.
മലപ്പുറം അഗ്‌നി രക്ഷാ സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ സുധീഷ് കിണറില്‍ ഇറങ്ങി നെറ്റില്‍ ആളെ കയറ്റി പുറത്തെത്തിച്ച് സേനയുടെ ആബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.പ്രദീപ് കുമാര്‍, കെ.മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്തത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ് മുണ്ടേക്കാടന്‍, അപൂപ് ശ്രീധരന്‍, കെ അബ്ദുള്‍ ജബാര്‍, അക്ഷയ് രാജീവ്, ശ്യാം സതീഷ്, ഹോംഗാര്‍ഡ് മാരായ വി. ബൈജു, സി.രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



