നവജീവന്‍ വായനശാല റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: നവജീവന്‍ വായനശാല റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. പരിപാടി മുന്‍ വായനശാല അംഗം അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനതയുടെ അവകാശമാണ് എന്ന് പറഞ്ഞു കൊണ്ട് തിരുരങ്ങാടി ലൈബ്രറി കൗണ്‍സില്‍ അംഗം ഷംസുദ്ധീന്‍.കെ റിപ്പബ്ലിക് സദസിന്റെ വിഷയാവതരണം നടത്തി.

29 -ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി, TP കുഞ്ഞാലന്‍ കുട്ടി എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാല സെക്രട്ടറി മനീഷ് സ്വാഗതവും ഷിഫ്‌സില നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top