പരപ്പനങ്ങാടി :രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വഴി വിളക് സാംസ്‌ക്കാരികോത്സവം കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. പഞ്ചാരയില്‍ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി.
ലഹരിക്കെതിരെ ഒരുമയുടെ സന്ദേശമുയര്‍ത്തി ആദ്യ നാടകം സമര്‍പ്പിച്ചുകൊണ്ട് രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഡ്രാമ തിയേറ്റേഴ്‌സ് സിനി ആര്‍ട്ടിസ്റ്റ് ബിനോയ് നൊമ്പാല നാടിന് സമര്‍പ്പിച്ചു. നാടക തിയേറ്റേഴ്‌സ് ചെയര്‍മാന്‍ എ. വി സുജാതന്‍ , പ്രോഗ്രാം കമ്മറ്റി അധ്യക്ഷന്‍ ചെങ്ങാട് അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി കല സെഷന്‍ നിയന്ത്രിച്ചു. ഏ. വി. വിനോദ് കുമാര്‍ വഴിവിളക് ബഹുസ്വരതയുടെ തെളിച്ചം ‘ എന്ന പേരില്‍ പദ്ധതി വിശദീകരിച്ചു .
നര്‍ത്തകികളായ ആദിക തുടിശ്ശേരി , രമ്യ ഷിജിന്‍, സൗമ്യ ഷിജീഷ് ,
ഷിബി വിജീഷ്, കൃഷ്ണ ഷിനോജ് എന്നിവര്‍ക് ഫൗണ്ടേഷന്റെ സ്‌നേഹപഹാരം ഭാരവാഹികളായ കെ. സി. നാസര്‍ , യു. വി. സുരേന്ദ്രന്‍ , ഹനീഫ കൊടപ്പാളി , ഹരിദാസ് പരപ്പനങ്ങാടി എന്നിവര്‍ കൈമാറി . മെജീഷ്യന്‍ അനില്‍ മാസ്റ്റര്‍ മെന്റലിസം ഷോ അവതരണം നടത്തി .
ജനറല്‍ കണ്‍വീനര്‍ അധികാരത്തില്‍ ജയപ്രകാശ് സ്വാഗതവും ജമാല്‍ അബ്ദുല്‍ നാസര്‍ വേളക്കാട് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




