പാലിയേറ്റീവ് പ്രവര്‍ത്തകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

താനാളൂര്‍: കെ.പുരം മൂലക്കലില്‍ പാലിയേറ്റീവ് പ്രവര്‍ത്തകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മണമ്മല്‍ സുബ്രഹ്മണ്യന്‍ എന്ന മണി(55)യെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് സമീപത്തുള്ളവര്‍ കണ്ടത്.

വീട്ടില്‍ ഒറ്റയ്ക്കാണ് മണി താമസിച്ചിരുന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. താനൂര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്‌പോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top