HIGHLIGHTS : Navajeevan Library organized a one-day camp at Balavedi Pachilathumbi

പരപ്പനങ്ങാടി:നവജീവന്‍ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ പച്ചിലത്തുമ്പി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസറും മലപ്പുറം ജില്ല വിമുക്തി മിഷന്‍ ലൈസണ്‍ ഓഫീസറുമായ ബിജു.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടന്നു.

ബാലവേദി കണ്‍വീനര്‍ ഷിഫ്‌സില സ്വാഗതം പറഞ്ഞ ചടങ്ങില്‍ വായനശാല പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍, വായനശാല സെക്രട്ടറിമനീഷ് കെ. ,വയോജനവേദി പ്രസിഡണ്ട് കുഞ്ഞാലന്‍കുട്ടി, ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മേഖല സമിതി കണ്‍വീനര്‍ അശോകന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
.ബാലവേദി അംഗം ആവണി നന്ദി പറഞ്ഞു.
തുടര്‍ന്ന് ശാസ്ത്രജാലകം,ക്രാഫ്റ്റ് നിര്‍മ്മാണം, ക്രിയേറ്റീവ് ഡ്രാമ എന്നിവയെ ആസ്പദമാക്കിയുള്ള സെഷനുകള്‍ നടന്നു. സുനില്‍ പെഴുങ്കാട്, ഷിഫ്‌സില, ബാസിം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ബാലവേദിയുടെപുതിയ ഭാരവാഹികളായി സെക്രട്ടറി – അനാമിക പ്രശാന്ത്,
പ്രസിഡണ്ട് -ആരിഫീന്‍ ബദരി ഓംകാര്‍,ജോയിന്റ് സെക്രട്ടറി – സൂര്യഗായത്രി
വൈസ് പ്രസിഡണ്ട് – സിനാദ് ‘ടി
മറ്റ് അംഗങ്ങള്‍ :- ഹെലന്‍, നൈന ബത്തൂല്‍, അഞ്ചല്‍, റിനീഷ്, ആയിഷ ഹന എന്നിവരെ തിരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു