ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസിന് ജാമ്യം

HIGHLIGHTS : Junior lawyer brutally assaulted; Accused Bailin Das granted bail

cite

തിരുവനന്തപുരം:വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി ബെയ്ലിന്‍ ദാസിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായി വാദം കേട്ടിരുന്നു. തുടര്‍ന്ന് ഉത്തരവ് പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയെന്ന് കോടതി ഒറ്റവാക്കില്‍ പറഞ്ഞു.

പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാല്‍ ബെയ്ലിനും മര്‍ദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം പൂര്‍ണമായും മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ബെയ്ലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

അഭിഭാഷക ഓഫീസിനുള്ളില്‍ രണ്ടു ജൂനിയര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!