നവജീവന്‍ ബാലവേദി വര്‍ണ്ണ കൂടാരം ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി:കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവജീവന്‍ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണ കൂടാരം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാടക പ്രവര്‍ത്തകനും അധ്യാപകനുമായ ജനില്‍ മിത്ര നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബാലവേദി അംഗം അഗ്രിമ കൃഷ്ണ സ്വാഗതം പറയുകയും ബാലവേദി സെക്രട്ടറി അനാമിക അധ്യക്ഷത വഹിക്കുകയും ബാലവേദി അംഗം ഋതു നന്ദി പറയുകയും ചെയ്തു.

ബാലവേദി മെന്റര്‍ ഷിഫ്‌സില, വായനശാല സെക്രട്ടറി മനീഷ്. കെ.പി എന്നിവര്‍ പരിശീലന ക്ലാസ്സെടുത്തു. പരിശീലന ക്ലാസ്സില്‍ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിര്‍മ്മിച്ചു. അധ്യാപകനായ ആനന്ദ് കളരിക്കല്‍ കുട്ടികളുമായി സംവദിച്ചു.
എഴുത്തുകാരെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും രസകരമായ രീതിയില്‍ കുട്ടികളോട് ആശയ വിനിമയം നടത്തി. ഏറെ താല്പര്യത്തോടെയും ആവേശത്തോടെയുമാണ് കുട്ടികള്‍ ക്ലാസ്സില്‍ പ്രതികരിച്ചത്.
കുട്ടികള്‍ അവരുടെ ആശയങ്ങള്‍ സ്വന്തമായി എഴുതാനും പറയാനും ശ്രമിക്കുകയും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top