കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം, അന്വേഷണം കൂടുതല്‍ പേരിലേക്ക്

കോഴിക്കോട്: നഗരമധ്യത്തില്‍ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെ വിശദമായി അന്വേഷിക്കാന്‍ പൊലീസ്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച സന്ധ്യാനേരത്താണ് അതിക്രമം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിനഞ്ചുകാരി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഒരാള്‍ വായപൊത്തുകയും മറ്റൊരാള്‍ വലിച്ചിഴക്കാന്‍ ശ്രമിച്ചു. എന്നാല്‍, ധൈര്യം സംഭരിച്ച പെണ്‍കുട്ടി ബഹളം വച്ച്, കുതറിയോടി രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ കണ്ടെത്തുക ഏറെ വെല്ലുവെളിയായിരുന്നു. നിരവധി സിസിടിവികള്‍ പരതി. അതിനിടയില്‍ സംഭവസ്ഥലത്ത് നിന്നൊരു ചെരുപ്പ് കിട്ടി. അതില്‍ സിമന്റ് അംശം കണ്ടെത്തി. പ്രതികള്‍ കെട്ടിട നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നവരാകാം എന്നായി സംശയം. അന്വേഷണം തുടര്‍ന്നു.

ചാലപ്പുറം ഭജന കോവിലിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്ത് വച്ചാണ് കിഷന്‍ ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍, ഹിമാന്‍ അലി എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top