നവകേരള സദസ്സ്; മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മോഹന്‍ ചാലിയം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബേപ്പൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മോഹന്‍ ചാലിയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലബാറിന്യൂസിന്റെ കടലുണ്ടി ലേഖകന്‍ കൂടിയാണ് മോഹന്‍ ചാലിയം.
ഷിബിതയാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹയായത്.

ക്ലിക്ക് ബേപ്പൂര്‍ എന്ന പേരില്‍ ബേപ്പൂരിന്റെ വികസന നേര്‍ക്കാഴ്ചകളായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രമേയം.
ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 3001 രൂപയുമാണ്.

 

Share news
error: Content is protected !!
Scroll to Top